1990 ആഗസ്റ്റ് 16 ന് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കുമരംപുത്തൂർ എന്ന സ്ഥലത്ത് ജനനം.
കുമരംപുത്തൂർ G.M.L.P, പയ്യനടം A.U.P എന്നീ സ്കൂളുകളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടുകയും കല്ലടി ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് SSLC പാസ്സാവുകയും അൽ- ആലിയ മിസ്ബാഹുൽ ഹുദാ മദ്റസയിൽ നിന്നും മദ്റസ പഠനം പൂർത്തിയാക്കുകയും ചെയ്തു.
കുമരംപുത്തൂർ പഴയ ജുമുഅ: മസ്ജിദിൽ ഉസ്താദ് സി.പി.അബൂബക്കർ ഫൈസി ഒടമലയുടെ കീഴിൽ ദർസ് പഠനം ആരംഭിക്കുകയും ഉസ്താദിൽ നിന്നും എഴുത്തിന്റെ വിവിധ രീതികൾ സ്വായത്തമാക്കി ശേഷം ഉസ്താദ് എ.പി.അബ്ദുൽ ജലീൽ ഫൈസി യുടെ ശിക്ഷണത്തിൽ തൃശൂർ ജില്ലയിലെ ചാവക്കാട് ,എടക്കഴിയൂരിലും മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം കിഴക്കെ മുഹ് യിദ്ദീൻ ജുമാ മസ്ജിദിലും 8 വർഷത്തെ മത പoനാന്തരം 2015 ൽ തെന്നിന്ത്യയിലെ അത്യുന്നത മതപഠന കലാലയം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിൽ നിന്നും ഫൈസി ബിരുദം നേടുകയും ചെയ്തു.
കാളമ്പാടി മുഹമ്മദ് മുസ്ലിയാർ, എ.പി.മുഹമ്മദ് മുസ് ലിയാർ കുമരംപുത്തൂർ, കോട്ടുമല മൊയ്തീൻ കുട്ടി മുസ്ലിയാർ, എം.ടി.അബ്ദുള്ള മുസ്ലിയാർ, പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ, സുലൈമാൻ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ എന്നിവർ പ്രധാന ഗുരുക്കന്മാരാണ്.
ആത്മീയ ചികിത്സാ രംഗത്ത് തന്റെ ഒരായുസ്സ് മുഴുവൻ സമൂഹത്തിന് ശാന്തിയും സമാധാനവും നേടുന്നതിനായി മാറ്റിവെക്കുകയും ധാരാളം ശിഷ്യരെ വാർത്തെടുക്കുകയും ചെയ്ത കൂരs മുഹമ്മദ് മുസ് ലിയാരിൽ നിന്നും കാഞ്ഞങ്ങാട് മമ്മിഞ്ഞി ഉസ്താദിൽ നിന്നും മറ്റു ഗുരുക്കന്മാരിൽ നിന്നും ചികിത്സയുടെ വിവിധ ഫന്നുകൾ പഠിച്ചെടുക്കുകയും ഇജാസത്ത് കരസ്തമാക്കുകയും ചെയ്തു. തിബ്ബുന്നബവി, വാസ്തു ശാസ്ത്രം, പാരമ്പര്യ ചികിത്സാ എന്നിവയും പഠിച്ചെടുത്തു.
കേന്ദ്ര ഗവൺമെൻറിന്റെ അക്യുപങ്ങ്ചർ, സൈക്കോ കൗൺസിലിംഗ്, ഹിപ്നോട്ടിസം എന്നിവയിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ഹിജാമ, സുജോക്ക്, NLP, TA, എനിയിഗ്രാം എന്നിവയിൽ കേരളത്തിലെ പ്രഗത്ഭ ട്രൈനേഴ്സിൽ നിന്നും അറിവ് സ്വയത്തമാക്കുകയും ചെയ്തു.
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം ആലുങ്ങൽ ബുസ്താദുൽ ഹുദാ ഹയർ സെക്കണ്ടറി മദ്റസയിൽ അധ്യാപക നായും സ്പിരിച്വൽ ഹീലിംഗ്, അക്യുപങ്ചർ, ഹിജാമ , കൗൺസിലിംഗ് എന്നിവ ചെയ്ത് വരുന്നു. ഭാര്യ - ഷാനയാഫി ,മകൾ ദിക്റ മുംതാസ്.
Become a world-renowned spiritual healer.
ലോകം അറിയപ്പെട്ട ഒരു സ്പിരിച്വൽഹീലറാവുക.
Leading by examples as a world-renowned spiritual healer & give peace and happiness to family, society and the whole humanity.
ലോകപ്രശസ്ത ആത്മീയ രോഗശാന്തിക്കാരനെന്ന നിലയിൽ ഉദാഹരണങ്ങളാൽ നയിക്കപ്പെടുകയും കുടുംബത്തിനും സമൂഹത്തിനും മുഴുവൻ ജനങ്ങൾക്കും സമാധാനവും സന്തോഷവും നൽകുകയും ചെയ്യുക.
1. Innocence. നിഷ്കളങ്കത
2. Love & Affection. സ്നേവും വാത്സല്യവും.
3. Honesty. സത്യസന്ധത
4. Leading by examples. ഉദാഹരണത്തിലൂടെ നയിക്കുന്നു.
5. Trustworthy. വിശ്വാസയോഗ്യമായ.