ഇന്ന് ലോകത്ത് വളരെയേറെ പ്രചാരത്തിൽ ഉള്ള ഒരു ചികിത്സാരീതിയാണ് അക്യുപങ്ങ്ചർ. ചൈനയിൽ ആണ് ഇതിന്റെ ഉറവിടം. ലോകാരോഗ്യ സംഘടന അംഗീകരിച്ച ഈ ചികിത്സ ഇന്ന് ലോകത്ത് 150 ൽ പരം രാജ്യങ്ങളിൽ പ്രാക്ടീസ് ചെയ്യപ്പെടുന്നുണ്ട്. മരുന്നുകൾ ഒന്നും തന്നെ ഉപയോഗിക്കാതെ രോഗശമനം അക്യുപങ്ചറിലൂടെ സാധ്യമാണ്. വളരെ ലളിതവും പാർശ്വഫലങ്ങളില്ലാത്തതുമായ ഈ ചികിൽത്സാ രീതി ഏത് രോഗങ്ങൾക്കും ഫലപ്രദമാണ്.
നാഡീ പരിശോധനയിലൂടെ രോഗകാരണങ്ങളെ കണ്ടെത്തി പാർശ്വഫലങ്ങളില്ലാതെ ശരീര മർമങ്ങളിൽ നേർത്ത സൂചികകൾ ഉപയോഗിച്ച് മർദ്ദം നൽകുന്ന 5000 വർഷം പഴക്കമുള്ള ഒരു പുരാതന ചൈനീസ് ചികിത്സാരീതിയാണ് അക്യുപങ്ങ്ചർ. ശരീരത്തിലെ ഊർജനിലയിലാണ് ഈ ചികിത്സ നടത്തുന്നത്. ശരീരപ്രതലത്തിലുള്ള ജീവോർജ രേഖകളിലാണ് അക്യുപങ്ങ്ചറിന്റെ മർമ്മസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്നത്. ഈ മർമസ്ഥാനങ്ങളിൽ അണുവിമുക്തമാക്കിയ നേർത്ത സൂചികൾ തറക്കുമ്പോൾ ശരീരത്തിലെ ഊർജ - രാസപ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തി ആരോഗ്യകരമായ അവസ്ഥകളിലേക്ക് എത്തുന്നു. അക്യുപങ്ചർ സൂചികൾ ഓരോരോ സ്ഥാനത്ത് തറക്കുമ്പോൾ വേദനകൾ ഇല്ലാതാകുന്നു. രോഗ പ്രതിരോധശേഷി വർദ്ധിക്കുന്നു. മാനസിക ശക്തി വർദ്ധിക്കുന്നു. മനസ് ശാന്തമാകുന്ന തരത്തിലുള്ള ഒരു പ്രതിപ്രവർത്തനം മനുഷ്യ ശരീരത്തിലുണ്ടാകുന്നതോടെ ശരീരത്തിലെ രാസ പ്രവർത്തനങ്ങളും ഊർജ തലവും ഉന്മേഷകരമായ ആരോഗ്യത്തിലേക്ക് മാറും.ഊർജ തലത്തിലുള്ള മാറ്റം രോഗിക്ക് സ്വയം അനുഭവപ്പെടും.എന്നാൽ രാസതലത്തിലുള്ളത് ലബോറട്ടറി പരിശോധനകളിലൂടെ മനസ്സിലാക്കാം.
വ്യക്ക- കരൾ രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, വാത-പിത്ത കഫരോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, ഹൃദയ രോഗങ്ങൾ, ലൈംഗിക ആർത്തവ രോഗങ്ങൾ, വന്ധ്യത, പ്രമേഹം, പ്രഷർ, കൊളസ്ട്രോൾ , മുഖക്കുരു, ചൊറിച്ചിൽ, പഴുപ്പ്, കുരു, പൊണ്ണത്തടി, ശോധനക്കുറവ്, കുടൽ വേദന, കൈകാൽ വേദന, പേശിവലിവ്, മസിൽ പിടുത്തം, തലവേദന, മൈഗ്രൈൻ, ദീർഘകാലമായുള്ള ക്ഷീണം, തളർച്ച, മാംസപേശികളുടെ പ്രവർത്തന വൈകല്യങ്ങൾ, ഗ്യാസ് ട്രബിൾ, ആസ്ത്മ, അലർജി, ടെൻഷൻ, ഉറക്കക്കുറവ്, അകാരണ ഭയം, മടി, അലസത, മറവി , തുടങ്ങി മാനസികവും ശാരീരികവുമായ രോഗങ്ങൾക്ക് ഏറ്റവും ഫലപ്രദമാണ് അക്യുപങ്ചർ.