ശരീരത്തിൽ നിന്നും ചർമ്മത്തിലൂടെ ദുഷിച്ച രക്തം പുറത്ത് കളയുന്ന ഒരു പുരാതന ചികിത്സാരീതിയാണ് ഹിജാമ (cupping theraphy). പഴയ കാലത്ത് മൃഗങ്ങളുടെ കൊമ്പ് ഉപയോഗിച്ച് ചെയ്തത് കൊണ്ട് കൊമ്പുവെക്കൽ എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇന്ന് കൊമ്പിന് പകരം കനം കുറഞ്ഞ ഗ്ലാസ്സ്, ഫൈബർ കപ്പുകളാണ് ഉപയോഗിക്കുന്നത്.
പ്രവാചകർ(സ) പറഞ്ഞു ഹിജാമ യിലൂടെ പുറത്ത് കളയുന്നത് അശുദ്ധ രക്തമാണ്. നബി(സ) അരുളിയതായി ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. ഹിജാമ ചെയ്യുന്നവൻ എത്രനല്ല മനുഷ്യനാണ്. അയാൾ അശുദ്ധ രക്തം കളയുന്നു. നട്ടെല്ലിന് ആശ്വാസം നൽകുന്നു. കണ്ണിന് തെളിച്ചമുണ്ടാക്കുന്നു. ഹിജാമ യിലൂടെ പുറം തള്ളിയ രക്തവും മറ്റുരക്തവും പരിശോധിച്ചാൽ നമുക്കിത് ബോധ്യമാവും. അത്തരം ടെസ്റ്റും മറ്റും നടന്നിട്ടുണ്ട്. കൂടാതെ സാധാരണ രക്തത്തിന്റെ നിറം, മണം, കട്ടി, ഇതിൽ നിന്നൊക്കെ വ്യത്യസ്ഥമായിരിക്കും ഹിജാമ യിലൂടെ പുറത്ത് വരുന്ന രക്തം.
വ്യക്ക- കരൾ രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, വാത-പിത്ത കഫരോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, ഹൃദയ രോഗങ്ങൾ, ലൈംഗിക ആർത്തവ രോഗങ്ങൾ, വന്ധ്യത, പ്രമേഹം, പ്രഷർ, കൊളസ്ട്രോൾ , മുഖക്കുരു, ചൊറിച്ചിൽ, പഴുപ്പ്, കുരു, പൊണ്ണത്തടി, ശോധനക്കുറവ്, കുടൽ വേദന, കൈകാൽ വേദന, പേശിവലിവ്, മസിൽ പിടുത്തം, തലവേദന, മൈഗ്രൈൻ, ദീർഘകാലമായുള്ള ക്ഷീണം, തളർച്ച, മാംസപേശികളുടെ പ്രവർത്തന വൈകല്യങ്ങൾ, ഗ്യാസ് ട്രബിൾ, ആസ്ത്മ, അലർജി, ടെൻഷൻ, ഉറക്കക്കുറവ്, അകാരണ ഭയം, മടി, അലസത, മറവി , തുടങ്ങി മാനസികവും ശാരീരികവുമായ രോഗങ്ങൾക്ക് ഏറ്റവും ഫലപ്രദമാണ് ഹിജാമ.
ഹിജാമ ഒരു ചികിത്സാരീതിയാണ്. അത് കൊണ്ട് ഏത് രോഗികൾക്കും ഇത് ഫലപ്രദമാണ്. എങ്കിലും ചെറിയ കുട്ടികൾ, പ്രയാധിക്യം കൊണ്ട് തൊലി ചുക്കിച്ചുളിഞ്ഞ വർ, സ്ത്രീകൾ ആർത്തവ സമയത്ത്. അത് പോലെ ഗർഭകാലത്തെ ആദ്യ മൂന്ന് മാസം ചെയ്യരുത്. നബി (സ) പത്നി ഉമ്മുസലമ(റ) നബി(സ) യോട് കൊമ്പ് വെപ്പിക്കാൻ അനുവാദം ചോദിച്ചപ്പോൾ നബി(സ) അബുത്വൈബ (റ) നോട് മഹതിയെ കൊമ്പ് വെക്കാൻ പറഞ്ഞു(മുസ് ലിം) സ്ത്രീകൾ ഗർഭകാലത്ത് 6 മാസങ്ങൾക്ക് ശേഷം ഹിജാമ ചെയ്യുന്നത് വളരെ ഫലപ്രദമാണ്.
ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞ് കൂടുന്നതാണ് രോഗകാരണം. ഉദാ: പുറംതോൾ ഭാഗങ്ങളിൽ വേദനയുണ്ടെങ്കിൽ ആ ഭാഗത്ത് അടിഞ്ഞ് കുടിയ മാലിന്യങ്ങളും അതു കാരണമായി ഉണ്ടാകുന്ന നീർക്കെട്ടുമായിരിക്കും ആ വേദനക്ക് കാരണം. ഹിജാമയിലൂടെ മാലിന്യങ്ങൾ പുറത്തേക്ക് പോവുമ്പോൾ നീർകെട്ട് ഇല്ലാതാവുകയും വേദന കുറയുകയും ചെയ്യുന്നു. അതുപോലെ ഹിജാമ ചെയ്യുമ്പോൾ നിർമിക്കപ്പെടുന്ന ശൂന്യത രക്ത പ്രവാഹം വർദ്ധിപ്പിക്കുകയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.